പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിയില്ല; വ്യവസായ മന്ത്രിക്കെതിരെ പാറമട സമരസമിതി

Update: 2017-03-26 08:52 GMT
പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിയില്ല; വ്യവസായ മന്ത്രിക്കെതിരെ പാറമട സമരസമിതി
Advertising

തൃശ്ശൂര്‍ പീച്ചി വലക്കാവ് മേഖലയിലെ നാട്ടുകാര്‍ വീണ്ടും സമരത്തിന്

Full View

പാറമടകള്‍ അടച്ചുപൂട്ടുമെന്ന ഉറപ്പ് ലംഘിച്ചതിനെതിരെ തൃശ്ശൂര്‍ പീച്ചി വലക്കാവ് മേഖലയിലെ നാട്ടുകാര്‍ വീണ്ടും സമരത്തിന്. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പാറമടകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് സമരസമിതി ആരോപിച്ചു. പാറമടകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ സമരത്തിനൊടുവില്‍ പട്ടയം റദ്ദാക്കാന്‍ തീരുമാനമുണ്ടായെങ്കിലും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല

വലക്കാവ് മേഖലയില്‍ അഞ്ച് പാറമടകളും മൂന്ന് ക്രഷര്‍ യൂണിറ്റുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശവാസികളുടെ സമരത്തിനൊടുവില്‍ കൃഷിമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും പട്ടയം റദ്ദാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പട്ടയം റദ്ദാക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. ഇതില്‍ ഉന്നതതല ഇടപട ല്‍ ഉണ്ടായെന്ന് മലയോര സംരക്ഷണസമിതി ആരോപിക്കുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന് പാറമട ഉടമകള്‍ 12 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും സമരക്കാര്‍ ആരോപിക്കുന്നു.

പട്ടയത്തിന്മേലുള്ള സാങ്കേതിക പ്രശ്നങ്ങളൊഴിവാക്കി തങ്ങള്‍ക്കനുകൂലമായി നിയമനിര്‍മ്മാണം നടത്താന്‍ ഇ.പി.ജയരാജന് ക്വാറി - ക്രഷര്‍ അസോസിയേഷന്‍ നല്കിയ അപേക്ഷ മന്ത്രി ജില്ലാകളക്ടര്‍ക്ക് കൈമാറിയിരുന്നു.ഇത് റവന്യൂ വനം വ്യവസായ വകുപ്പുകളുടെ ചട്ടങ്ങളുടെ ലംഘമാണെന്നും സമരസമിതി ആരോപിക്കുന്നുണ്ട്. പാറമടകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ഈ മാസം 28 മുതല്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിക്കാനാണ് മലയോര സംരക്ഷണസമിതിയുടെ നീക്കം.

Tags:    

Similar News