ചരിത്രം തിരുത്തി യുഡിഎഫ് ഭരണത്തില്‍ തുടരും: എ കെ ആന്റണി
മുന്നണികളെ മാറിമാറി തെരഞ്ഞെടുക്കുന്ന പതിവ് ഇത്തവണ മാറും. ഇടതുമുന്നണി പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്ന് എ കെ ആന്റണി
യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് എ കെ ആന്റണി. യുഡിഎഫ് ചരിത്രം തിരുത്തിക്കുറിച്ച് ഭരണത്തിലേക്ക് വരും. മുന്നണികളെ മാറിമാറി തെരഞ്ഞെടുക്കുന്ന പതിവ് ഇത്തവണ മാറും. ഇടതുമുന്നണി പ്രതിപക്ഷത്തു തന്നെ ഇരിക്കും. പ്രധാനമന്ത്രി കുറേ കഷ്ടപ്പെട്ടെങ്കിലും ബിജെപി നിയമസഭയിലെത്തില്ല. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ജനം വിധിയെഴുതുമെന്നും എ കെ ആന്റണി പറഞ്ഞു.
പ്രചാരമത്തിന്റെ അവസാനത്തെ ഒരാഴ്ച യുഡിഎഫ് ഏറെ ദൂരം മുന്നിലെത്തി. അക്രമ രാഷ്ട്രീയത്തെ കുറിച്ച് യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് വടകരയിലെ സ്ഥാനാര്‍ഥി കെ കെ രമ ആക്രമിക്കപ്പെട്ടതോടെ വ്യക്തമായി. ബിജെപിക്ക് തിരിച്ചടിയായത് പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശമാണ്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും ആന്റണി പറഞ്ഞു.