കരാര്‍ കമ്പനികള്‍ തമ്മില്‍ തര്‍ക്കം; കൊച്ചി മെട്രോ നിര്‍മാണം മുടങ്ങി

Update: 2017-04-05 07:52 GMT
Editor : Alwyn K Jose
കരാര്‍ കമ്പനികള്‍ തമ്മില്‍ തര്‍ക്കം; കൊച്ചി മെട്രോ നിര്‍മാണം മുടങ്ങി
Advertising

കരാര്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാണ തൊഴിലാളികളുടെ പണിമുടക്ക്.

Full View

എറണാകുളം വൈറ്റിലയില്‍ കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. കരാര്‍ കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാണ തൊഴിലാളികളുടെ പണിമുടക്ക്. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കെഎംആര്‍എല്‍ അധികൃതരും വീഴ്ച വരുത്തുന്നുവെന്നും ആക്ഷേപമുണ്ട്.

വൈറ്റില ഭാഗത്തുള്ള മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഇറ കണ്‍സ്ട്രക്ഷന്‍സിനാണ്. ജെവിജെ പ്രോജക്റ്റ്സ് , ഗ്രാന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് എന്നീ രണ്ട് കമ്പനികള്‍ക്ക് ഇറ സബ് കോണ്‍ട്രാക്ടും നല്‍കിയിട്ടുണ്ട്. ഈ രണ്ട് നിര്‍മാണ കമ്പനികളുടെ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. നിര്‍മാണ ചെലവായി രണ്ട് കോടിയോളം രൂപ ഇറ കണ്‍സ്ട്രക്ഷന്‍സ് നല്‍കാനുണ്ടെന്നാരോപിച്ച് ജെവിജെ പ്രോജക്ട്സിന്രെ ജോലികള്‍ ഗ്രാന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് തടസ്സപ്പെടുത്തിയെന്നാണ് ആരോപണം.

ജെവിജെ പ്രോജക്ട്സിന്റെ ഉടമസ്ഥതയിലുള്ള ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കമ്പനി തൊഴിലാളികള്‍ ഗ്രാന്‍ഡ് കണ്‍സ്ട്രക്ഷന്‍സിനെ കൂടി അറിയിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. കെഎംആര്‍എല്‍ അധികൃതരോ, കരാര്‍ നല്‍കിയ ഇറ കണ്‍സ്ട്രേകഷന്‍സോ പ്രശ്നപരിഹാരത്തിനായി ഇതുവരെ ഇടപെട്ടിട്ടില്ലെന്നും വിമര്‍ശമുണ്ട്. ഡിസംബറിനകം വൈറ്റില ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വലിയ തുക പിഴയടക്കേണ്ടി വരുമെന്ന് കെഎംആര്‍എല്‍ ഇറക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News