കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സമാപിച്ചു
ദളിത് ന്യൂനപക്ഷ സാഹിത്യങ്ങളെ മുന്നോട്ടുവെയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആക്ഷേപം
കോഴിക്കോട് നടന്ന രണ്ടാം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സമാപിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരന്ദ്രേന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവെല്ലില്‍ ദളിത്-ന്യൂനപക്ഷ സാഹിത്യങ്ങളെ മുന്നോട്ട് വെയ്ക്കുന്നതില്‍ ഫെസ്റ്റിവെല്‍ പരാജയമായിരുന്നെന്ന് ആക്ഷേപമുണ്ട്.
നാലു നാള്‍ നീണ്ട ഫെസ്റ്റിവെലില്‍ 300ലേറെ എഴുത്തുകാര്‍ പങ്കെടുത്തു. സാഹിത്യത്തിലെ വിവിധ ശാഖകളും തത്വചിന്തകളുമടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചാ വിഷയങ്ങളായി. ഉര്‍വശി ബൂട്ടാലിയ, എവാല്‍ദ് ഫ്ലീസാര്‍, സദ്ഗുരു ജഗ്ഗി വാസുദേവേ, ആരി സിതാസ് തുടങ്ങിയ പ്രമുഖര്‍ വേദിയിലെത്തി. എന്നാല്‍ സാഹിത്യോത്സവത്തില്‍ ദളിത് ന്യൂനപക്ഷ വിഷയങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് ആരോപണമുണ്ട്.
വലിയ മേളയായതിനാല്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ, രവി ഡിസി തുടങ്ങിയവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.