സെന്‍കുമാറിന് അനുകൂല നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2017-04-27 05:57 GMT
Editor : admin
സെന്‍കുമാറിന് അനുകൂല നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍
Advertising

ഡിജിപി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ നിയമിക്കപ്പെടുന്നവരെ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി....

Full View

കാലാവധി പൂര്‍ത്തിയാക്കും മുന്പ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെയുള്ള ടി പി സെന്‍കുമാറിന്റെ നിലപാടിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍. കേസില്‍ സെന്‍ട്രല്‍ അഡ്മിനിസ്ര്ടേറ്റീവ് ട്രിബ്യൂണല്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസം ഒന്നാം തിയതിയിലേക്ക് മാറ്റി. അതേസമയം, കേസില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

ഡിജിപി ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളില്‍ നിയമിക്കപ്പെടുന്നവരെ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം . ഇതിന്റെ ചട്ടലംഘനമാണ് നടന്നിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അനില്‍ നന്പൂതിരി വാദിച്ചു. സ്ഥാനമാറ്റം നിയമ വിരുദ്ധമാണ്. ഏത് തരത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ വന്നാലും ഇത്തരത്തിലുള്ള സ്ഥാനമാറ്റങ്ങള്‍ക്ക് നിയമം അനുശാസിക്കുന്നില്ല.

അതേസമയം കേസില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. സിഎജി ജുഡീഷ്യല്‍ അംഗം എം കെ ബാലകൃഷ്ണന്‍, പ്ത്മിനി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ട്രിബ്രൂണലാണ് ഹരജി പരിഗണിച്ചത്.

കോടതി വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാരിന് കേസില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കേണ്ടി വരുന്നതെന്ന് സെന്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഒരു വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കേയാണ് സെന്‍കുമാറിനെ മാറ്റിയത്. ഇതേത്തുടര്‍ന്നാണ് സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News