തലവരിപ്പണക്കാരെ കുടുക്കാന്‍ വിജിലന്‍സ്

Update: 2017-05-03 07:52 GMT
Editor : Alwyn K Jose
തലവരിപ്പണക്കാരെ കുടുക്കാന്‍ വിജിലന്‍സ്
Advertising

തലവരിപ്പണം വാങ്ങുന്നില്ലെന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.

Full View

സാശ്രയ മാനേജ്മെന്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ വിജിലന്‍സിന്റെ നീക്കം. ആദ്യഘട്ട പ്രവര്‍ത്തനം എഡ്യൂ വിജില്‍ എന്ന പേരില്‍ ആരംഭിച്ചു. മാനേജര്‍മാരും വിജിലന്‍സിന്റെ പരിധിയില്‍ വരുമെന്ന മുന്നറിയിപ്പ് നല്‍കി ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തലവരിപ്പണം വാങ്ങുന്നില്ലെന്ന് വ്യക്തമാക്കി പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം സാശ്രയ സ്ഥാപനങ്ങള്‍ക്ക് വിജിലന്‍സ് നല്‍കി.

സാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ നിര്‍ണ്ണായ ഇടപെടല്‍ നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. സ്കൂളുകളിലും, കോളജുകളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമവിരുദ്ധമായി തലവരിപ്പണം വാങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അധ്യാപകരേയും, അനധ്യാപകരേയും തിരഞ്ഞെടുക്കുന്നതില്‍ അഴിമതി നടത്തരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. അഴിമതി വിരുദ്ധതയില്‍ ഊന്നിയ വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉറപ്പാക്കാനാണ് സാശ്രയ സ്ഥാപനങ്ങള്‍ക്ക് വിജിലന്‍സ് നല്‍കുന്ന ഉപദേശം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള വിവരങ്ങള്‍ സാശ്രയ സ്ഥാപനങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും, അതിന്റെ മോഡലും വിജിലന്‍സ് ഡയറക്ടര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കുന്നണ്ടന്ന് പരിശോധിച്ച് ഓരോ മാസവും റിപ്പോര്‍ട്ട് നല്‍കാന്‍ ജേക്കബ് തോമസ് വിജിലന്‍സ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News