പെരിയാറില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചു; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

Update: 2017-05-03 09:49 GMT
Editor : Sithara
Advertising

ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ചു

Full View

ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ചു. പെരിയാറിലെ ജലത്തില്‍ ഉപ്പിന്റെ സാന്നിധ്യം കൂടിയതിനാലാണ് പമ്പിങ് നിര്‍ത്തിവെച്ചത്. വിശാല കൊച്ചിയിലെ ജലവിതരണത്തെ ഇത് പ്രതികൂലമായി ബാധിക്കും.

പെരിയാറിലെ വെള്ളത്തില്‍ ഉപ്പിന്റെ സാന്നിധ്യം 250 പിപിഎമ്മില്‍ കൂടിയപ്പോഴാണ് ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. വെള്ളത്തില്‍ ഉപ്പിന്റെ അളവ് ഇപ്പോള്‍ 1000 പിപിഎം ആണ്. ഈ സാഹചര്യത്തില്‍ പമ്പിങ് നടത്താനാകില്ല. വേമ്പനാട് കായലിലും പെരിയാറിലും ഘനലോഹങ്ങളും കീടനാശിനികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതാണ് ഉപ്പിന്റെ അംശം വര്‍ധിക്കാനിടയായതെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് പെരിയാറിലെ നീരൊഴുക്കും കുറ‍ഞ്ഞു.

കാലവര്‍ഷം ശക്തമാകാത്തതും മഴ കുറഞ്ഞതും പെരിയാറില്‍ ഉപ്പിന്റെ അംശം കൂടാന്‍ ഇടയാക്കി. പമ്പിങ്ങ് നിര്‍ത്തിവെച്ചത് വിശാലകൊച്ചിയിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. വിശാല കൊച്ചി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത് ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ആഗസ്ത് മുതല്‍ വെള്ളത്തില്‍ ലവണാംശം വര്‍ധിച്ചിട്ടും ജില്ലാ ഭരണകൂടം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതാണ് നിലവിലം പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News