പച്ചക്കറി വാങ്ങാനാളില്ല; മറ്റത്തൂരില്‍ പച്ചക്കറി നശിക്കുന്നു

Update: 2017-05-15 18:11 GMT
പച്ചക്കറി വാങ്ങാനാളില്ല; മറ്റത്തൂരില്‍ പച്ചക്കറി നശിക്കുന്നു
Advertising

മുഴുവന്‍ പച്ചക്കറിയും ഹോര്‍ട്ടികോര്‍പ്പ് ന്യായവില നല്‍കി സംഭരിക്കുമെന്ന് കൃഷിമന്ത്രി

Full View

തൃശ്ശൂര്‍ മറ്റത്തൂരില്‍ വിളവെടുത്ത പച്ചക്കറി വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പത്ത് ടണ്ണിലധികം പച്ചക്കറികളാണ് കെട്ടിക്കിടക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്ഥലത്തെത്തി. മുഴുവന്‍ പച്ചക്കറിയും ഹോര്‍ട്ടികോര്‍പ്പ് ന്യായവില നല്‍കി സംഭരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

രണ്ടാഴ്ചമുമ്പ് കിലോഗ്രാമിന് ഇരുപത് രൂപക്ക് വിറ്റിരുന്ന മത്തങ്ങയ്ക്കും കുമ്പളങ്ങയ്ക്കും ഇപ്പോഴത്തെ വില പത്ത് രൂപ. വെള്ളരിക്കയ്ക്കാകട്ടെ കിലോയ്ക്ക് വെറും നാല് രൂപ. അതും രണ്ട് കിലോഗ്രാമിന് മുകളില്‍ തൂക്കമുള്ളവയ്ക്ക് ആവശ്യക്കാരുമില്ല. ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. എന്നിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി

കൂലി പോലും മുതലാകില്ലെന്നായപ്പോള്‍‍ പലരും തോട്ടം പൂര്‍ണമായും ഉപേക്ഷിച്ചു. പ്രതിഷേധം ശക്തമായതോടെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നേരിട്ടെത്തി കര്‍ഷകരോടും ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തി

കൃത്യമായ കാര്‍ഷിക മാപ്പ് ഉണ്ടാക്കി ഓരോ പ്രദേശത്തെയും അധിക വിള സംഭരിക്കുന്നതിനുള്ള ശാസ്ത്രീയ നടപടികള്‍ തുടങ്ങുമെന്നും കൃഷിമന്ത്രി അറിയിച്ചു.

Tags:    

Similar News