നോട്ട് പ്രതിസന്ധി: തീരദേശത്ത് വറുതിയുടെ ക്രിസ്മസ്
പണമില്ലാതെ എങ്ങനെ ആഘോഷിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം
നോട്ട് നിരോധം തീരദേശവാസികളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കുറച്ചു. മത്സ്യവില്‍പന കുറഞ്ഞതിനാല്‍ ക്രിസ്മസ് തലേന്നും തീരപ്രദേശത്ത് വലിയ തിരക്കുണ്ടായിരുന്നില്ല. പണമില്ലാതെ എങ്ങനെ ആഘോഷിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം.
ക്രിസ്മസ് ആഘോഷം പോയിട്ട് അന്നന്നത്തെ ഭക്ഷണത്തിന് പോലും പണം കിട്ടാത്ത അവസ്ഥയിലാണ് തീരദേശവാസികള്‍. മീന്‍ വാങ്ങാന്‍ വിരലിലെണ്ണാവുന്നവരാണ് ഇവിടെ എത്തുന്നത്. വരുന്നവരില്‍ പലരും നല്‍കുന്നത് 2000ത്തിന്റെ നോട്ട്. കൊണ്ടുവന്ന മത്സ്യം വൈകുന്നേരമായിട്ടും തീര്‍ന്നിട്ടില്ല.
പുല്‍ക്കൂടൊരുക്കാനോ മക്കള്‍ക്ക് പുത്തനുടുപ്പ് വാങ്ങാനോ ഇത്തവണ ഇവര്‍ക്കായിട്ടില്ല. നോട്ട് പ്രതിസന്ധി വറുതിയുടെ ക്രിസ്മസ് ആയതിന്റെ വേദനയിലാണ് തീരദേശം. ഒപ്പം റേഷന്‍ പ്രതിസന്ധിയും ഇവരെ വലക്കുന്നു.
സര്‍ക്കാര്‍ പറയുന്ന ഡിജിറ്റലൈസേഷനൊന്നും ഇവര്‍ക്കറിയില്ല. അന്നന്ന് കിട്ടുന്നത് കൊണ്ട് അരി വാങ്ങാന്‍ പോലും തികയുന്നില്ലെന്ന ആവലാതിയാണ് തങ്ങള്‍ക്ക് മുന്നിലെത്തുന്നവരോട് ഇവര്‍ക്ക് പറയാനുള്ളത്.