കാലവര്‍ഷമെത്തിയെങ്കിലും കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍

Update: 2017-05-16 03:14 GMT
Editor : admin
കാലവര്‍ഷമെത്തിയെങ്കിലും കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍
Advertising

കാടിനകത്തുള്ള ചെറിയ ഉറവയില്‍ നിന്നു പൈപ്പിട്ട് ഇവര്‍ വെള്ളമെടുത്തിരുന്നു. എന്നാല്‍, വന്യ മൃഗങ്ങള്‍ കുടിച്ചു കഴിഞ്ഞാല്‍ കോളനിയിലേയ്ക്ക് വെള്ളം എത്തില്ല.

Full View

കാലവര്‍ഷത്തിന്റെ തുടക്കത്തിലും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് വയനാട് മാനന്തവാടി തോല്‍പ്പെട്ടിയിലെ നെടുന്തന ആദിവാസി കോളനിയിലെ കുടുംബങ്ങള്‍. നിലവിലുള്ള മൂന്ന് കിണറുകളിലെയും വെള്ളം കുടിയ്ക്കാന്‍ പറ്റിയതല്ല. കാടിനകത്തെ ഉറവയില്‍ നിന്നെടുക്കുന്ന വെള്ളമാണ് ഏക ആശ്വാസം.

പട്ടിക വര്‍ഗ വിഭാഗത്തിലെ വേട്ടുക്കുറുമര്‍ താമസിയ്ക്കുന്ന കോളനിയാണ് നെടുന്തന. 57 കുടുംബങ്ങളിലായി 200ല്‍ അധികം പേര്‍. ഇവര്‍ക്കെല്ലാം കൂടി ആകെയുള്ളത് മൂന്ന് കിണറുകള്‍. മണലും ചെളിയും കലര്‍ന്ന വെള്ളമാണ് കിണറില്‍ നിന്നു ലഭിയ്ക്കുന്നത്. വേനല്‍കാലത്ത് വറ്റിയ കിണറില്‍ ഇപ്പോഴാണ് അല്‍പമെങ്കിലും വെള്ളമായത്. എന്നാലിത് കുടിയ്ക്കാന്‍ സാധിയ്ക്കില്ല. റോഡില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന മാലിന്യം കിണറുകളിലേയ്ക്ക് എത്തുന്നതാണ് കാരണം.

കുടിവെള്ള ക്ഷാമത്തെ കുറിച്ച് നിരവധി പരാതികള്‍ ഇവര്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മഴയത്തു ലഭിയ്ക്കുന്ന വെള്ളമാണ് കുടിവെള്ളത്തിനായി ഉപയോഗിയ്ക്കുന്നത്. കാടിനകത്തുള്ള ചെറിയ ഉറവയില്‍ നിന്നു പൈപ്പിട്ട് ഇവര്‍ വെള്ളമെടുത്തിരുന്നു. എന്നാല്‍, വന്യ മൃഗങ്ങള്‍ കുടിച്ചു കഴിഞ്ഞാല്‍ കോളനിയിലേയ്ക്ക് വെള്ളം എത്തില്ല. വയലിനോടു ചേര്‍ന്നാണ് കോളനി. ഇവിടെ വലിയ കുളമോ മറ്റോ നിര്‍മിച്ചാല്‍ കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News