നിയമസഭാ വജ്രജൂബിലി ആഘോഷം: രാഷ്ട്ര നേതാക്കളുടെ പ്രതിമാ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്
പരിപാടികളുടെ നോട്ടീസിൽ ഇ എം എസിന്റെ മാത്രം പ്രതിമാ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വി.എം സുധീരൻ സ്പീക്കർക്ക് കത്ത് നൽകി .
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസിൽ രാഷ്ട്ര നേതാക്കളുടെ പ്രതിമാ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം. പരിപാടികളുടെ നോട്ടീസിൽ ഇ എം എസിന്റെ മാത്രം പ്രതിമാ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വി.എം സുധീരൻ സ്പീക്കർക്ക് കത്ത് നൽകി . നടപടി ദേശീയ നേതാക്കളോടുള്ള അനാദരവാണെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും പരാതി പരിശോധിക്കുമെന്നും സ്പീക്കർ പ്രതികരിച്ചു.
നിയമസഭയുടെ മുന്‍പില്‍ ഗാന്ധിജിയുടെയും ഡോ. അംബേദ്ക്കറുടേയും നെഹ്‌റുവിന്റെയും പ്രതിമകളുണ്ട്. എന്നാല്‍, വജ്രജൂബിലി ആഘോഷത്തിന്റെ നോട്ടീസിലെ നിയമസഭാ മന്ദിരത്തിന്റെ ചിത്രത്തില്‍ ഈ പ്രതിമകള്‍ കാണാനില്ല. ഗേറ്റിനു വെളിയിലെ ഇഎംഎസ് പ്രതിമയുടെ ചിത്രം മാത്രമാണ് നോട്ടീസില്‍ കാണുന്നത്. രാഷ്ട്രപിതാവിനെയും രാഷ്ട്രശില്‍പിയെയും ഭരണഘടനാ ശില്‍പിയെയും ആഘോഷകമ്മിറ്റി തമസ്‌കരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ്
അതേസമയം, വിഷയം വിവാദമാക്കേണ്ടതില്ലെന്ന് സ്പീക്കർ പ്രതികരിച്ചു. ഗാന്ധിജിയെ ആദരിക്കുന്ന നിയമസഭയാണ് കേരള നിയമസഭ. ബോധപൂർവം ആരെയും ഒഴിവാക്കിയിട്ടില്ല. പരാതി സംബന്ധിച്ച് പരിശോധിക്കുമെന്നും സ്പീക്കർ വാർത്താ കുറിപ്പിൽ പറഞ്ഞു.