വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പ്രതിപക്ഷം ഇറങ്ങിപ്പോയി

Update: 2017-05-20 19:47 GMT
Editor : Sithara
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പ്രതിപക്ഷം ഇറങ്ങിപ്പോയി
Advertising

പരാതിയുള്ളവര്‍ക്ക് അസിസ്റ്റന്‍റ് കമ്മീഷണറോട് പറയാമെന്ന മന്ത്രി എ കെ ബാലന്‍റെ മറുപടിയും പ്രതിപക്ഷബഹളത്തിനും ഇടയാക്കി. മന്ത്രി പിന്നീട് പ്രസ്താവന പിന്‍വലിച്ചു.

Full View

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കുറ്റവാളിയായ സിപിഎം കൌണ്‍സിലറെ പോലീസ് സംരക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പേരാമംഗലം സിഐയെ സസ്പെന്‍റ് ചെയ്യണമെന്നും വനിതാ എഡിജിപിക്ക് അന്വേഷണ ചുമതലകൈമാറണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു കൂട്ടബലാത്സംഗക്കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് ലാഘവബുദ്ധിയോടെയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ഡിവൈഎസ്പിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കേണ്ട കേസ് അല്ല ഇത്. എന്നാല്‍ എസിപി യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് സംബന്ധിച്ച് മറുപടി നല്‍കവേ പരാതിയുള്ളവര്‍ക്ക് അസിസ്റ്റന്‍റ് കമ്മീഷണറോട് പറയാമെന്ന മന്ത്രി എ കെ ബാലന്‍റെ മറുപടിയും പ്രതിപക്ഷബഹളത്തിനും ഇടയാക്കി. മന്ത്രി പിന്നീട് പ്രസ്താവന പിന്‍വലിച്ചു.

കേസിന്‍റെ അന്വേഷണം വനിതാ എഡിജിപിക്ക് നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് എസിപി അന്വേഷണം ആരംഭിച്ചതായും പരാതി ഉള്ളവര്‍ക്ക് അവിടെ പോയി പറയാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിപക്ഷം ബഹളവുമായി എത്തിയതോടെ മന്ത്രി പ്രസ്താവന പിന്‍വലിച്ചു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും ആരേയും സംരക്ഷിക്കില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് അനില്‍ അക്കരയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News