മാണിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് മാറ്റി

Update: 2017-05-25 08:19 GMT
മാണിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് മാറ്റി
Advertising

കോഴി ഫാമുകള്‍ക്ക് നികുതിയിളവ് നല്‍കിയ കേസില്‍ കെ എം മാണിക്കെതിരെയുള്ള എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള

കോഴി ഫാമുകള്‍ക്ക് നികുതിയിളവ് നല്‍കിയ കേസില്‍ കെ എം മാണിക്കെതിരെയുള്ള എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ജസ്റ്റിസ് കമാല്‍ പാഷ അവധിയായതിനാലാണ് ഹരജി മാറ്റിയത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം കെ ദാമോദരനമാണ് മാണിക്ക് വേണ്ടി ഹാജരാവുന്നത്.

കഴിഞ്ഞ സര്‍ക്കാരില്‍ കെഎം മാണി ധനമന്ത്രിയായിരുന്ന സമയത്തായിരുന്നു കോഴി ഫാമിന് ഇളവ് നല്‍കിയത്. ഇതു വഴി സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് വിജിലന്‍സ് നല്‍കിയ എഫ്ഐആറില്‍ പറയുന്നത്.

Tags:    

Similar News