കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് യെച്ചൂരി
ലത്തൂരിലും ഒറ്റപ്പാലത്തുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ മേലുള്ള അഴിമതിയായിരുന്നു പ്രധാന വിഷയം.
സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയിലടക്കം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഹകരിച്ച പ്രവര്‍ത്തിക്കുന്നതായും യെച്ചൂരി ആരോപിച്ചു. പാലക്കാട് ജില്ലയിലെ പര്യടനത്തിലായിരുന്നു യെച്ചൂരി കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചത്.
അന്തരീക്ഷത്തിലെ കടുത്ത ചൂടിനൊപ്പം പാലക്കാട്ടെ രാഷ്ട്രീയപോരാട്ടത്തിനും ചൂടു പകരുന്നതായിരുന്നു സിപിഎ ജനറല്‍ സിക്രട്ടറി സീതാറാം യെച്ചൂരിയുടെ ജില്ലയിലെ പ്രചാരണം. കാലത്ത് ആലത്തൂരില്‍ ആരംഭിച്ച പ്രചാരണ യോഗങ്ങളില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കാനും യെച്ചൂരി മറന്നില്ല.
ലത്തൂരിലും ഒറ്റപ്പാലത്തുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ മേലുള്ള അഴിമതിയായിരുന്നു പ്രധാന വിഷയം. വൈകിട്ടായിരുന്നു വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലെത്തിയത്. വി എസിനും യെച്ചൂരിക്കും അഭിവാദ്യമര്‍പ്പിച്ചുള്ള മുദ്രാവാക്യങ്ങളായിരുന്നു ഇവിടെ .എക്കാലത്തെയും മികച്ച കമ്മ്യൂണിസ്റ്റ് നേതാവായ വി എസിന് വേണ്ടി വോട്ട് പിടിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു തുടക്കം. സിപിഎമ്മിനെതിരെ ബിജെപിയും കോണ്‍ഗ്രസും രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മതനിരപേക്ഷതക്കു വേണ്ടി സിപിഎം ചെയ്ത കാര്യങ്ങള്‍ ഊന്നിപറഞ്ഞ യെച്ചൂരി കോണ്‍ഗ്രസ് ഭരണ കാലത്ത് നടന്ന കലാപങ്ങളെക്കുറിച്ച് എ കെ ആന്‍റണി മറന്നു പോകരുതെന്നും ആവശ്യപ്പെട്ടു.