ജോലി വാഗ്ദാനത്തിലൊതുങ്ങി; ബെയര്‍ ഫൂട്ട് ടെക്നീഷ്യന്‍മാര്‍ സമരത്തിലേക്ക്

Update: 2017-05-27 06:16 GMT
ജോലി വാഗ്ദാനത്തിലൊതുങ്ങി; ബെയര്‍ ഫൂട്ട് ടെക്നീഷ്യന്‍മാര്‍ സമരത്തിലേക്ക്
Advertising

പരിശീലനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞും ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം

Full View

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ബെയര്‍ ഫൂട്ട് ടെക്നീഷ്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനൊരുങ്ങുന്നു. തിരഞ്ഞെടുപ്പും പരിശീലനവും കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞും ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 29 മുതല്‍ വയനാട് കലക്ടറേറ്റ് പടിയ്ക്കലാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുക.

തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ ഗ്രാമപഞ്ചായത്തുകളിലും നിയമിച്ച എന്‍ജിനീയര്‍മാരെ സഹായിക്കാനായാണ് ബെയര്‍ ഫൂട്ട് ടെക്നീഷ്യന്മാരെ തിരഞ്ഞെടുത്തത്. 2014ല്‍ ആയിരുന്നു തിരഞ്ഞെടുപ്പ്. 2015 ഡിസംബറില്‍ കൊട്ടാരക്കര എസ്ഐആര്‍ഡിയില്‍ നിന്ന് പരിശീലനവും നല്‍കി. സംസ്ഥാനത്ത് ആദ്യമായി ഉദ്യോഗാര്‍ഥികളെ വിളിച്ചതും പരിശീലനം നല്‍കിയതും വയനാട് ജില്ലയിലായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 പേരെയാണ് പദ്ധതി പ്രകാരം തിരഞ്ഞെടുത്തത്. എന്നാല്‍, ഇനിയും ജോലി ലഭിച്ചില്ല.

ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുമുള്ള യുവതീ യുവാക്കളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. നിലവിലുണ്ടായിരുന്ന താല്‍കാലിക ജോലികള്‍ ഉപേക്ഷിച്ചായിരുന്നു പലരും ഇതിനായി എത്തിയത്. ജില്ലാ ഓഫിസര്‍ മുതല്‍ മുഖ്യമന്ത്രിയ്ക്ക് വരെ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നത്. ജോലി ലഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

Tags:    

Similar News