ശശീന്ദ്രന്‍റെ രാജി ധാര്‍മ്മികമെന്ന് കോടിയേരി

Update: 2017-05-27 06:49 GMT
Editor : Damodaran
Advertising

എസ്എസ്എല്‍സി കണക്ക് പേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ തെറ്റ് തിരുത്തുമെന്നും കോടിയേരി

ശശീന്ദ്രന്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെക്കുകയാണ് ചെയ്തതെന്നും പുതിയ മന്ത്രിയുടെ കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്എസ്‍ല്‍സിയുടെ കണക്ക് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍തില്‍ ദുരഭിമാനം ഉയര്‍ത്തിപ്പിടിക്കുകയല്ല തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു. പുതിയ മന്ത്രിയെ തീരുമാനിക്കുന്ന കാര്യം എന്‍സിപിയാണ് തീരുമാനിക്കേണ്ടത്.

Full View

എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ തെറ്റ് തിരുത്തുകയാണ് വേണ്ടെത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി കാണാന്‍ കഴിയില്ലെന്നും കോടിയേരി പറ‍ഞ്ഞു. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെയുള്ള ആക്ഷേപം ശരിയല്ല.

മലപ്പുറം ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തെ തോല്‍പ്പിക്കണം എന്ന ലക്ഷ്യത്തോടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു. ആര്‍എസ്എസ്, എസ്ഡിപിഐ, ജമാ അത്തെ ഇസ് ലാമി കൂട്ടുകെട്ടുണ്ടാക്കിയെടുക്കുകയാണ്. എസ്ഡിപിയുമായി ചേരാനുള്ള ലീഗിന്റെ നീക്കത്തിന്റെ പ്രത്യാഘാതം കേരളത്തിലെ മത നിരപേക്ഷതക്കെതിരാണെന്നും കോടിയേരി പറഞ്ഞു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News