ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് രാകേഷ് ശര്‍മ്മ

Update: 2017-05-29 15:18 GMT
ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് രാകേഷ് ശര്‍മ്മ
Advertising

കൊച്ചിയില്‍ സൈന്‍സ് ഹ്രസ്വ ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Full View

ഇന്ത്യയില്‍ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ രാകേഷ് ശര്‍മ്മ. ക്രിയാത്മക വിമര്‍ശങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും രാകേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ നടക്കുന്ന സൈന്‍സ് ഹ്രസ്വ ചലച്ചിത്രമേളയില്‍ Intolerant india, free speech and sensored mind എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് ഇന്ത്യയില്‍ നിലവിലുള്ളത് ഭരണകൂട ഭീകരതയാണെന്ന് രാകേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സ്ഥിതി കൂടുതല്‍ അപകടകരമാണ്.

ജനകീയ സമരങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ തിരസ്കരിക്കുന്നുവെന്നും മാധ്യമങ്ങള്‍ക്ക് മേലുള്ള കോര്‍പ്പറേറ്റുകളുടെ നിയന്ത്രണമാണ് ഇതിന് കാരണമെന്നും രാകേഷ് ശര്‍മ്മ പറഞ്ഞു.
ക്രിയാത്മകമായ സമരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഫാഷിസം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

രാകേഷ് ശര്‍മ്മ സംവിധാനം ചെയ്ത ഫൈനല്‍ സൊല്യൂഷന്‍ റീവിസിറ്റഡ് എന്ന ഡോക്യുമെന്ററിയുടെ പ്രസക്ത ഭാഗങ്ങളും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.

Tags:    

Similar News