20 സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍എംപി
സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് സീറ്റുകള്‍ സംബന്ധിച്ച തീരുമാനമായത്. യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിക്കേണ്ടന്നാണ് ധാരണ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ മത്സരിക്കാന്‍ ആര്‍എംപി തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് സീറ്റുകള്‍ സംബന്ധിച്ച തീരുമാനമായത്. സംസ്ഥാനത്തൊരിടത്തും യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിക്കേണ്ടന്നാണ് ധാരണ.
എല്ലാ ജില്ലകളിലെയും ഒരു മണ്ഡലത്തിലെങ്കിലും ബലപരീക്ഷണത്തിനിറങ്ങാനാണ് ആര്‍എംപി തീരുമാനം. കോഴിക്കോട് ജില്ലയില്‍ ശക്തികേന്ദ്രമായ വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മത്സരിക്കും. കെ കെ രമ മത്സരരംഗത്തുണ്ടാകണമെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലുളള വികാരം. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരിടത്തും യുഡിഎഫ് പിന്തുണ ആവശ്യമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇടതുപക്ഷ ഐക്യമുന്നണിയുടെ ഭാഗമായാണ് ആര്‍എംപി ഇത്തവണയും തെരഞ്ഞെടുപ്പിലിറങ്ങുക. മുന്നണി സംവിധാനത്തില്‍ 90 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകും. മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും ഒപ്പം കൂട്ടാനുളള നീക്കം ആര്‍എംപി തുടങ്ങിയിട്ടുണ്ട്.