യു ഡി എഫ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ നടന്ന യു ഡി എഫ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ നടന്ന യു ഡി എഫ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ പുതിയോട്ടിലിനെ അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പ്രകടനമായാണ് കണ്‍വന്‍ഷന് എത്തിയത്. ഇവരെ തടയാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ സ്ഥലത്തേക്ക് പ്രവേശിച്ചു. ഇത് മറുവിഭാഗം ചോദ്യം ചെയ്തതോടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. തിരുവമ്പാടി എം എല്‍ എ സി മോയിന്‍കുട്ടി, യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ മാസ്റ്റർ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു സംഘര്‍ഷം.