ജിഷ്ണുവിന്‍റെ സഹോദരിയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും
Update: 2017-06-07 15:17 GMT
നിരാഹാരം നടത്തുന്ന ജിഷ്ണു പ്രണോയുടെ സഹോദരി അവിഷ്ണയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
ജിഷ്ണുവിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ആരോഗ്യനില ഏത് നിമിഷവും മോശമാകാന്‍ സാധ്യതയുണ്ടെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കല്‍ സംഘം ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കി.
ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ നിരാഹാര സത്യഗ്രഹം നടത്തും. ഇന്ന് വൈകീട്ട് മൂന്നിന് വളയത്ത് സത്യഗ്രഹം മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും