സോളാര്‍ കേസ്: ലക്ഷ്മി നായരെ പരിചയമുണ്ട്, സരിതയെ കണ്ടിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍

Update: 2017-06-09 05:25 GMT
സോളാര്‍ കേസ്: ലക്ഷ്മി നായരെ പരിചയമുണ്ട്, സരിതയെ കണ്ടിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍
Advertising

മന്ത്രിയായിരിക്കെ 2012 ലാണ് ലക്ഷ്മി നായര്‍ തന്നെ പരിചയപ്പെട്ടതെന്നും ബിജു രാധാകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും കെബി ഗണേഷ് കുമാര്‍ സോളാര്‍ കമ്മീഷനില്‍.

സരിത എസ് നായരെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിയായിരിക്കെ 2012 ല്‍ എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ചാണ് കണ്ടത്. ബിജു രാധാകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും കെബി ഗണേഷ് കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. തൃപ്പൂണിത്തുറയിലെ എനര്‍ജി മാര്‍ട്ട് എന്ന ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ സരിത ഡേറ്റ് ചോദിച്ചു വന്നിരുന്നു. ഡേറ്റ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായി. ടീം സോളാര്‍ കമ്പനി തന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിരുന്നു.. പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്ലില്‍ കുറവ് വരാത്തതിനാല്‍ സോളാര്‍ പാനല്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ലെന്നും ഗണേഷ് മൊഴി നല്‍കി. എന്നാല്‍ ബിജു രാധാകൃഷ്ണനെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് സരിതയുടെ തൃപ്പൂണിത്തുറയിലെ എനര്‍ജി മാര്‍ട്ട് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനായി പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News