വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്

Update: 2017-06-12 20:00 GMT
Editor : Ubaid
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്
Advertising

സീനിയര്‍ വിദ്യാര്‍ഥിനികള്‍ റാഗ് ചെയ്തതിനെ തുടര്‍ന്നാണ് അസ്‍നാസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. സീനിയര്‍ വിദ്യാര്‍ഥിനികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Full View

വടകര തോടന്നൂരില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ വിദ്യാര്‍ഥിനിയും തോടന്നൂര്‍ സ്വദേശിനിയുമായ അസ്നാസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

സീനിയര്‍ വിദ്യാര്‍ഥിനികള്‍ റാഗ് ചെയ്തതിനെ തുടര്‍ന്നാണ് അസ്നാസ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. സീനിയര്‍ വിദ്യാര്‍ഥിനികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അസ്നാസ് കോളേജ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോളേജിലേക്ക് എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

എം.എച്ച്.ഇ.എസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയായിരുന്നു അസ്നാസ്. അതേസമയം കോളജ് അധികൃതര്‍ വിഷയതത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News