രജീഷ് കൊല്ലങ്കണ്ടിക്കെതിരെയുള്ള യുഎപിഎ കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍

Update: 2017-06-16 01:07 GMT
രജീഷ് കൊല്ലങ്കണ്ടിക്കെതിരെയുള്ള യുഎപിഎ കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍
Advertising

പോരാട്ടം പ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിക്ക് താമസ സൌകര്യം ഒരുക്കിയെന്നാരോപിച്ചാണ് പോളിടെക്നിക് ജീവനക്കാരനായ രജീഷ് കൊല്ലങ്കണ്ടിക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. യുഎപിഎ

മാവോയിസ്റ്റ് ആരോപണം നേരിടുന്നവരെ സഹായിച്ചെന്ന കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ രജീഷ് കൊല്ലങ്കണ്ടിക്കെതിരെയുള്ള യുഎപിഎ കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര‍് ഇക്കാര്യം അറിയിച്ചത്. പോരാട്ടം പ്രവര്‍ത്തകനായ എംഎന്‍ രാവുണ്ണിക്ക് താമസ സൌകര്യം ഒരുക്കിയെന്നാരോപിച്ചാണ് പോളിടെക്നിക് ജീവനക്കാരനായ രജീഷ് കൊല്ലങ്കണ്ടിക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. യുഎപിഎ ചുമത്തിയെന്ന് കാണിച്ച് രജീഷിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു,

രാമുണ്ണിക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് രജീഷിനെതിരായ യുഎപിഎയും പിന്‍വലിച്ചത്. യുഎപിഎ ചുമത്തിയത് പിന്‍വലിച്ചെങ്കിലും രജീഷിനെതിരായ കേസ് തുടരും.

Tags:    

Similar News