സഭയിലുന്നയിക്കാന്‍ നിര്‍ദേശങ്ങള്‍ തേടി ചെന്നിത്തല ഫേസ്ബുക്കില്‍
മദ്യനയം, സൌമ്യ കേസ് തുടങ്ങി തെരുവുനായ ശല്യം വരെ ഇതിനകം നിരവധി നിര്‍ദേശങ്ങള്‍ കമന്റായി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ കളിയാക്കുന്ന കമന്റുകളും കുറവല്ല.....
നിയമസഭ സമ്മേളനത്തില്‍ പങ്കാളികളാകാന്‍ ജനങ്ങളെ ക്ഷണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. സഭയില്‍ ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍ നിര്‍ദേശിക്കണമെന്നും പൊതുവിഷയങ്ങളില്‍ നിലപാട് അറിയിക്കണമെന്നും ചെന്നിത്തല അഭ്യര്‍ഥിക്കുന്നു. നിയമസഭ സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ഥന.
നാട്ടിലെ നീറുന്ന പ്രാദേശിക പ്രശ്നം മുതൽ സംസ്ഥാനത്തെയാകെ ബാധിക്കുന്ന വിഷയങ്ങൾ വരെ അറിയിക്കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ അഭ്യര്‍ഥന. ജനങ്ങളുടെ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് വിലപ്പെട്ടതാണ്. ചെന്നിത്തലയുടെ ഫേസ്ബുക്ക് അക്കൗണ്ടു വഴിയാണ് നിർദ്ദേശങ്ങൾ അറിയിക്കേണ്ടത്. ജനങ്ങള്‍ക്കുവേണ്ടി അത് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിക്കും. സർക്കാരിന്റെ മറുപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും. നിയമസഭാ പ്രവർത്തനം ജനകീയമാക്കുന്നതിനും ഒത്തൊരുമിച്ച് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള ഉദ്യമത്തിൽ മനസ്സ് തുറന്ന് നിങ്ങളും പങ്കാളികളാകുമെന്ന് ഉറപ്പുണ്ടെന്നും വിലപ്പെട്ട നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മദ്യനയം, സൌമ്യ കേസ് തുടങ്ങി തെരുവുനായ ശല്യം വരെ ഇതിനകം നിരവധി നിര്‍ദേശങ്ങള്‍ കമന്റായി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ കളിയാക്കുന്ന കമന്റുകളും കുറവല്ല.
പ്രിയപ്പെട്ടവരെ, ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ പ്രതിപക്ഷം നിങ്ങളെയും ക്ഷണിക്കുന്നു. ഈ മാസം 26 നാണ് സമ്മേ...
Опубликовано Ramesh Chennithala 19 сентября 2016 г.