സി കെ ജാനുവിന് വോട്ടഭ്യര്‍ത്ഥിച്ച് വെള്ളാപ്പള്ളി

Update: 2017-06-19 17:30 GMT
Editor : admin
സി കെ ജാനുവിന് വോട്ടഭ്യര്‍ത്ഥിച്ച് വെള്ളാപ്പള്ളി
Advertising

വയനാട് ബത്തേരിയില്‍ നടന്ന എസ്എന്‍ഡിപി കണ്‍വെന്‍ഷനിലാണ് സി കെ ജാനുവിനെ വിജയിപ്പിയ്ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്.

Full View

എസ്എന്‍ഡിപി യോഗം വേദിയില്‍ സി കെ ജാനുവിന് വോട്ടഭ്യര്‍ത്ഥിച്ച് വെള്ളാപ്പള്ളി നടേശന്‍. വയനാട് ബത്തേരിയില്‍ നടന്ന എസ്എന്‍ഡിപി കണ്‍വെന്‍ഷനിലാണ് സി കെ ജാനുവിനെ വിജയിപ്പിയ്ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കിലും ബത്തേരിയില്‍ മാത്രമാണ് വെള്ളാപ്പള്ളിയുടെ പര്യടനം ഉണ്ടായത്.

ബത്തേരി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം ആലപ്പുഴയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വെള്ളാപ്പള്ളി എത്തിയത്. ഹോട്ടലിലെത്തി മാധ്യമ പ്രവര്‍ത്തകരെ കണ്ടശേഷം നേരെ എസ്എന്‍ഡിപി യോഗം കണ്‍വെന്‍ഷനിലേയ്ക്ക്. ഇവിടെ സി.കെ.ജാനുവിനു വേണ്ടി വോട്ടഭ്യര്‍ത്ഥന. യോഗം തുടങ്ങി അല്‍പസമയത്തിനു ശേഷം എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവും എത്തി. മഞ്ഞഷാള്‍ അണിയിച്ച് ജാനുവിനെ യോഗത്തിലേയ്ക്ക് സ്വീകരിച്ചു.

മലമ്പുഴയില്‍ മത്സരിക്കുന്ന വിഎസ് അച്യുതാനന്ദന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറുദിയ്ക്കുമെന്നും അഞ്ചുവര്‍ഷം കൂടുമ്പോള്‍ മലമ്പുഴയിലെത്തി എംഎല്‍എ സ്ഥാനം കൊത്തി പറക്കുന്ന ദേശാടന കിളിയാണ് വിഎസെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൌണ്ടിലായിരുന്നു വെള്ളാപ്പള്ളി പറന്നിറങ്ങിയത്. പരമാവധി രണ്ടു മണിക്കൂര്‍ മാത്രം ബത്തേരിയില്‍ ചിലവഴിച്ച്, ഹെലികോപ്റ്ററില്‍ തന്നെ യാത്ര തിരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News