വിഴിഞ്ഞം, കുളച്ചല്‍ തുറമുഖങ്ങള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2017-06-20 11:38 GMT
വിഴിഞ്ഞം, കുളച്ചല്‍ തുറമുഖങ്ങള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Advertising

രണ്ട് തുറമുഖങ്ങള്‍ അടുത്ത് വരുന്നത് ഗുണമാണ് ചെയ്യുക. കുളച്ചല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആശങ്ക പരിശോധിക്കുമെന്നും

Full View


വിഴിഞ്ഞവും കുളച്ചലും രാജ്യത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് തുറമുഖങ്ങള്‍ അടുത്ത് വരുന്നത് ഗുണം ചെയ്യും. കുളച്ചല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആശങ്ക പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്. വിഴിഞ്ഞത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

വിഴിഞ്ഞത്ത് നിന്ന് 30 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള തമിഴ്നാട്ടിലെ കുളച്ചിലില്‍ ഒരു തുറമുഖം വരുന്നതിലുള്ള ആശങ്ക കേരളം നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.. കുളച്ചിലിന് കേന്ദ്രം അമിത പരിഗണന നല്‍കുന്നു എന്ന ആക്ഷേപവും കേരളത്തിനുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ ഇരു പദ്ധതികളും രാജ്യത്തിന് ആവശ്യമാണെന്ന മറുപടിയാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. കുളച്ചല്‍ വിഴിഞ്ഞത്തിന് ഗുണമാണ് ചെയ്യുക. തുറമുഖങ്ങള്‍ തമ്മിലുള്ള മത്സരം അവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച പ്രധാനമന്ത്രി വിഴിഞ്ഞത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വ്യക്തമാക്കി.

സംസ്ഥാനത്തിനുള്ള ധനവിഹിതം വര്‍ധിപ്പിക്കണമെന്നും നാണ്യവിളകളുടെ വിലത്തകര്‍ച്ച പരിഹരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍, എംപിമാരായ പി കരുണാകരന്‍, സി പി നാരായണന്‍, ശശി തരൂര്‍, സുരേഷ് ഗോപി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേന്ദ്ര വ്യോമയാന മന്ത്രി അശോക ഗജപതി രാജുവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ വിമാനത്താവള പദ്ധതി പൂര്‍ത്തീകരിക്കല്‍, കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ ചര്‍ച്ചയായി.

Tags:    

Similar News