കാട്ടാന കൊലപാതകം; അന്വേഷണം ഗുണകരമല്ലെന്നു പരാതി

Update: 2017-06-23 12:39 GMT
കാട്ടാന കൊലപാതകം; അന്വേഷണം ഗുണകരമല്ലെന്നു പരാതി
Advertising

യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പുറത്ത്

Full View

വയനാട്ടിലെ കാട്ടാനകളുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം യഥാര്‍ഥ പ്രതികളെ കേന്ദ്രീകരിച്ചല്ലെന്ന് പരാതി. അവര്‍ ഓണ്‍ നേച്ചര്‍ എന്ന സംഘടനയാണ് ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് പരാതി നല്‍കിയത്. വനത്തോടു ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്ന റിസോര്‍ട്ടുകള്‍ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനും പരാതി അയച്ചിട്ടുണ്ട്.

വയനാട്ടില്‍ രണ്ട് കാട്ടാനകളാണ് അടുത്തിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആദ്യത്തേത്, വന്യജീവി സങ്കേതത്തിനകത്തും മറ്റൊന്ന് കൃഷിയിടത്തിലുമായിരുന്നു കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പതിനൊന്നു പേരെ വനംവകുപ്പ് അറസ്റ്റു ചെയ്യുകയും ചെയ്തു. വന്യജീവി സങ്കേതത്തിനകത്തെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ ഇനിയും പിടികൂടിയില്ലെന്നാണ് അവര്‍ ഓണ്‍ നേച്ചര്‍ പരാതിയില്‍ പറയുന്നത്.

പിടിയിലായവര്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തിവന്നവരായിരുന്നു. വയനാട്ടിലെ വനങ്ങള്‍ക്കുള്ളിലും വന്യജീവി സങ്കേതത്തിനുള്ളിലും പ്രവര്‍ത്തിയ്ക്കുന്ന റിസോര്‍ട്ടുകളില്‍ മൃഗവേട്ട വ്യാപകമാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്. അതിനാലാണ് റിസോര്‍ട്ടുകള്‍ നിരോധിയ്ക്കാനുള്ള പരാതിയും നല്‍കിയിട്ടുള്ളത്.

രണ്ട് ആനകളെ കൊലചെയ്തെങ്കിലും ഇതിന്റെ ഉദ്യേശ്യം എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല.

Tags:    

Similar News