റേഡിയേഷന്‍ മെഷീന്‍ തകരാര്‍: കാന്‍സര്‍ രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു

Update: 2017-06-23 09:39 GMT
Editor : Sithara
റേഡിയേഷന്‍ മെഷീന്‍ തകരാര്‍: കാന്‍സര്‍ രോഗികള്‍ ചികിത്സ കിട്ടാതെ വലയുന്നു
Advertising

നൂറിലധികം പേര്‍ക്ക് നേരത്തെ ചികിത്സ നല്‍കിയിരുന്നിടത്ത് റേഡിയേഷന്‍ മെഷീന്‍റെ തകരാര്‍ മൂലം ദിവസേന 20 പേര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കാനാകുന്നത്

അഞ്ച് മാസമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ രോഗികളുടെ ചികിത്സ മുടങ്ങുന്നു. നൂറിലധികം പേര്‍ക്ക് നേരത്തെ ചികിത്സ നല്‍കിയിരുന്നിടത്ത് റേഡിയേഷന്‍ മെഷീന്‍റെ തകരാര്‍ മൂലം ദിവസേന 20 പേര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കാനാകുന്നത്. മൂന്ന് ജില്ലകളില്‍ നിന്നുള്ള രോഗികള്‍ ഇതോടെ കോഴിക്കോടോ എറണാകുളത്തോ പോയി ചികിത്സ തേടേണ്ട അവസ്ഥയിലാണ്.

Full View

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ മെഷീന്‍ തകരാറിലായിട്ട് അഞ്ച് മാസം കഴിഞ്ഞു. കിടപ്പ് രോഗികള്‍ക്ക് പോലും മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. അസുഖം ഗുരുതരമായ 20 പേര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. മറ്റുള്ളവരെ മറ്റു ജില്ലയിലെ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയാണ് ഇപ്പോള്‍.

തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാധാരണക്കാരാണ് ഈ മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നവരില്‍ അധികവും. ഇവര്‍ക്ക് ചികിത്സ കിട്ടാത്ത അവസ്ഥയാണിപ്പോള്‍‌. നൂറിലധികം പേര്‍‌ക്ക് ദിവസേന നല്‍കേണ്ട ചികിത്സയാണ് സാങ്കേതികത്വത്തില്‍ കുടുങ്ങി കിടക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News