കേരള കോണ്‍ഗ്രസ് എമ്മും മാണിയും യുഡിഎഫിന്റെ ഭാഗമെന്ന് ചെന്നിത്തല
Update: 2017-06-24 05:57 GMT
പ്രശ്നങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും.മാണി......
കേരളാ കോണ്‍ഗ്രസ് എമ്മും കെ എം മാണിയും യു ഡി എഫിന്റെ ഭാഗം തന്നെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും.മാണി യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്നതിനാണ് ചെന്നിത്തല കൊച്ചിയില്‍ എത്തിയത്.