കോര്‍പ്പറേഷന്‍ പദ്ധതി ഫലപ്രദം: തെരുവുനായഭീതിയില്ലാതെ തൃശൂര്‍

Update: 2017-06-26 11:10 GMT
കോര്‍പ്പറേഷന്‍ പദ്ധതി ഫലപ്രദം: തെരുവുനായഭീതിയില്ലാതെ തൃശൂര്‍
Advertising

മാലിന്യ നീക്കം കാര്യക്ഷമമായതോടെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി തുടങ്ങി.

Full View

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും തൃശൂര്‍ നഗരവാസികള്‍ സുരക്ഷിതരാണ്. കോര്‍പറേഷന്‍ ആവിഷ്കരിച്ച പദ്ധതി ഫലപ്രദമായി നടപ്പാക്കിയാണ് തെരുവ് നായ്ക്കളുടെ ആക്രമണം തടയുന്നത്. കോര്‍‍പ്പറേഷന്‍ പരിധിയില്‍ സമീപ കാലത്ത് ആര്‍ക്കും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടില്ല.

തൃശൂര്‍ ജില്ലയിലെ പലയിടത്തും തെരുവ് നായ ആക്രമണം രൂക്ഷമായിരുന്നു. മാളയില്‍ അഞ്ച് വയസുകാരന്‍റെ മുഖം കടിച്ച് കീറിയതടക്കം പലയിടത്തും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഇത് തടയാന്‍ പദ്ധതി ആവിഷ്കരിച്ചത്. മാലിന്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ ഘട്ടം. മാര്‍ക്കറ്റില്‍ നിന്നടക്കം എല്ലാ ദിവസവും മാലിന്യം നീക്കം ചെയ്തു. മാലിന്യ നീക്കം കാര്യക്ഷമമായതോടെ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി തുടങ്ങി.

കോര്‍പ്പറേഷന്‍ മുന്‍ കയ്യെടുത്ത് കെട്ടിടം പണിതാണ് പദ്ധതി ആരംഭിച്ചത്. നായ്ക്കളെ പിടികൂടാന്‍ നാല് പേരെ നിയോഗിച്ചു. ശസ്ത്രക്രിയ നടത്താന്‍ നാല് ഡോക്ടര്‍മാരെയും. പുലര്‍ച്ചെ നായ്ക്കളെ പിടിച്ച് കൊണ്ട് വന്ന് ഈ കേന്ദ്രത്തിലാക്കും. ശസ്ത്രക്രിയക്ക് ശേഷം മൂന്നാം ദിവസം പിടിച്ച സ്ഥലത്ത് തന്നെ കൊണ്ട് വിടും. നൂറ്റിയമ്പതോളം നായ്ക്കളെ വന്ധ്യംകരിച്ച് കഴിഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയില്‍ നാലായിരത്തോളം നായകള്‍ ഉണ്ടെന്നാണ് കണക്ക്.

Tags:    

Similar News