ഹൈറേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ വേറിട്ട ഓണാഘോഷം
അടിമാലി ജനമൈത്രി പോലീസ് ക്യാന്‍റീന്‍റെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും കഴിഞ്ഞ ദിവസം ചെങ്കുളം ലിററില്‍ ഫളവര്‍ അനാഥ മന്ദിരത്തില്‍ നടന്നു.
ഹൈറേഞ്ചിലെ പോലീസ് സേനാഗംഗങ്ങള്‍ ഒത്തുകൂടിയത് ഓണാഘോഷത്തിന് മാത്രമായിരുന്നില്ല. പാവപെട്ട നാല്‍പത് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കിയും നിര്‍ധനരായവര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കിയുമാണ് ഇവര്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകിയത്. ഇടുക്കി എസ്.പി.മുതല്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
അടിമാലി ജനമൈത്രി പോലീസ് ക്യാന്‍റീന്‍റെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും കഴിഞ്ഞ ദിവസം ചെങ്കുളം ലിററില്‍ ഫളവര്‍ അനാഥ മന്ദിരത്തില്‍ നടന്നു. ഇടുക്കി എസ്.പി.എ.വി.ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗബാധിതര്‍ക്ക് 5000രൂപ വീതം നല്‍കി. കൂടാതെ ആറോളം നിര്‍ദ്ദരരായ സ്ത്രീകള്‍ക്ക് തയ്യല്‍ മെഷ്യനും വിതരണം ചെയ്തു.
അടിമാലിയില്‍ കുറഞ്ഞ വിലയക്ക് നിത്യോപയോഗ സാധദനങ്ങള്‍ നല്‍കുന്ന അടിമാലി പോലീസ് ക്യാന്‍റീനും ഹര്‍ത്താല്‍ ദിനത്തില്‍ പോലും കുറഞ്ഞ ഭക്ഷണം നല്‍കുന്ന ഭക്ഷണ ശാലയും അടിമാലിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്താണ് നടത്തുന്നത്. ജില്ലയിലെ 12 പോലീസ് സര്‍ക്കിളുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഓണാഘോഷത്തില്‍ പങ്കെടുത്തു.
അനാഥമന്ദിരത്തിലെ അന്തേവാസികള്‍കൊപ്പം ഓണ കളികളില്‍ ഏര്‍പ്പെട്ടും സദ്യവിളമ്പിയുമാണ് പോലീസ് ഉദ്യോഗസ്ഥര്‍. അന്തേവാസികള്‍ക്ക് ഒപ്പം ഓണം ആഘോഷിച്ച് മടങ്ങിയത്.