പരവൂരില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ
അപകടമുണ്ടാകുമെന്ന് കഴിഞ്ഞ ഏഴാം തിയ്യതി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പി ഇക്കാര്യം എഡിജിപിക്കും എസ് പിക്കും.....
പരവൂരില്‍ അപകടമുണ്ടാകുമെന്ന് കഴിഞ്ഞ ഏഴാം തിയ്യതി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പി ഇക്കാര്യം എഡിജിപിക്കും എസ് പിക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
പൊലീസിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായും കൊല്ലം പൊലീസ് കമ്മീഷണര്‍, ചാത്തനൂര്‍ അസി കമ്മീഷണര്‍, പരവൂര്‍ സിഐ തുടങ്ങി മൂന്ന് പേര്‍ക്കെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതായാണ് സൂചന. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.