കുഞ്ഞിപ്പള്ളി മേല്‍പ്പാലം വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനക്ഷമമായില്ല

Update: 2017-07-09 12:57 GMT
കുഞ്ഞിപ്പള്ളി മേല്‍പ്പാലം വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനക്ഷമമായില്ല
Advertising

റയില്‍വേയുടെ ഭാഗത്തു നിന്നുള്ള ജോലിയാണ് മുടങ്ങിക്കിടക്കുന്നത്

Full View

വടകര മേഖലയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനുള്ള കുഞ്ഞിപ്പള്ളി മേല്‍പ്പാലം വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനക്ഷമമായില്ല. റയില്‍വേയുടെ ഭാഗത്തു നിന്നുള്ള ജോലിയാണ് മുടങ്ങിക്കിടക്കുന്നത്. റയില്‍വേയോട് പണി പൂര്‍ത്തിയാക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു.

വടകര നിന്നും പാനൂര്‍, മൈസൂര്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള റോഡാണിത്. ട്രയിന്‍ കടന്നുപോകുമ്പോള്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകും. നൂറുകണക്കിന് വാഹനങ്ങള്‍ സദാ സമവും ഇവിടെ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ഇതിന് പരിഹാരമായിരുന്നു മേല്‍പ്പാലം നിര്‍മ്മാണം.

മേല്‍പ്പാലത്തിന്റെ രണ്ടു ഭാഗത്തു നിനന്നുള്ള 90 ശതമാനം ജോലിയും പൂര്‍ത്തിയായി. റയില്‍പാലത്തിന് സമാന്തരമായ എട്ടു മീറ്റര്‍ കൂട്ടിയോജിപ്പിക്കാതെ കിടക്കുന്നു. ഇതു പൂര്‍ത്തിയായാല്‍ പാലം യാഥാര്‍ത്ഥ്യമാകും. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാലം പണി തുടങ്ങിയത്. റയില്‍വേയുടെ അനാസ്ഥയാണ് കാരണമെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പണി പൂര്‍ത്തിയാക്കാന്‍ റയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ടു മാസത്തിനകം നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും സ്ഥലം എംഎല്‍എ സി.കെ നാണു പറഞ്ഞു.

Tags:    

Similar News