കൊല്ലത്ത് സ്വകാര്യകമ്പനിയില്‍ നിന്ന് അമോണിയം ചോര്‍ന്നു; നാല് പേര്‍ ആശുപത്രിയില്‍

Update: 2017-07-13 13:49 GMT
കൊല്ലത്ത് സ്വകാര്യകമ്പനിയില്‍ നിന്ന് അമോണിയം ചോര്‍ന്നു; നാല് പേര്‍ ആശുപത്രിയില്‍
Advertising

ശക്തികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കപ്പിത്താന്‍ ഗ്രൂപ്പിന്റെ കമ്പനിയുടെ ഐസ് പ്ലാന്റില്‍ നിന്നാണ് അമോണിയം ചോര്‍ച്ച ഉണ്ടായത്. അമോണിയം ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്കടക്കം ശ്വാസതടസം അനുഭവപ്പെട്ടു.

Full View

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യകമ്പനിയില്‍ നിന്ന് അമോണിയം ചോര്‍ന്നു. അമോണിയം ചോര്‍ന്നതിനെത്തുടര്‍ന്ന് ബോധരഹിതരായ നാല്‌പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനി സുരക്ഷാമാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.

ശക്തികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കപ്പിത്താന്‍ ഗ്രൂപ്പിന്റെ കമ്പനിയുടെ ഐസ് പ്ലാന്റില്‍ നിന്നാണ് അമോണിയം ചോര്‍ച്ച ഉണ്ടായത്. അമോണിയം ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്കടക്കം ശ്വാസതടസം അനുഭവപ്പെട്ടു. ബോധരഹിതരായ നാല്‌പേരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിയിലെ ജീവനക്കാര്‍ക്കാണ് ബോധക്ഷയം അനുഭവപ്പെട്ടത്. ചവറയില്‍ നിന്നും കരുനാഗപ്പളളിയില്‍ നിന്നുമുളള ഫയര്‍ഫോഴ്‌സ് യൂണിററുകള്‍ സ്ഥലത്തെത്തി ഒന്നരമണിക്കൂര്‍ കൊണ്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. കമ്പനി സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് നാട്ടുകാര്‍ സ്ഥലത്ത പ്രതിഷേധിച്ചു.

മലിനീകരണത്തിന്റെ പേരില്‍ കപ്പിത്താന്‍ ഗ്രൂപ്പിന്റെ കമ്പനിക്കെതിരെ നേരത്തെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Tags:    

Similar News