എത്തിക്സ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചില്ല; ഗവേഷണം മുടങ്ങിയ ദലിത് വിദ്യാര്‍ഥി കൂലിപ്പണി ചെയ്യുന്നു

Update: 2017-07-13 14:40 GMT
എത്തിക്സ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചില്ല; ഗവേഷണം മുടങ്ങിയ ദലിത് വിദ്യാര്‍ഥി കൂലിപ്പണി ചെയ്യുന്നു
Advertising

സൈക്കോളജിയില്‍ എംഎസ്‍സിയും എംഎഫില്ലും പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യാനെത്തിയ ദലിത് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിന് പോകുന്നത്

Full View

സര്‍വകലാശാല എത്തിക്സ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പഠനം മുടങ്ങിയ ഗവേഷക വിദ്യാര്‍ത്ഥി കൂലിപ്പണിയെടുക്കുന്നു. സൈക്കോളജിയില്‍ എംഎസ്‍സിയും എംഎഫില്ലും പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യാനെത്തിയ ദലിത് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ കെട്ടിട നിര്‍മാണത്തിന് പോകുന്നത്. പുല്‍പള്ളി പാടിച്ചിറയിലെ എം.കെ.ശരത് ബാബുവിനാണ് ഈ ദുര്‍ഗതി.

2015 ജനുവരിയില്‍ ഗവേഷണത്തിനായി കേരള സര്‍വകലാശാലയില്‍ എത്തിയ ശരത്തിന് ഇനിയും പഠനം തുടങ്ങാനായിട്ടില്ല. കേരള സര്‍വകലാശാലയില്‍ നിന്ന് എംഫില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ശരത് സ്വവര്‍ഗ പ്രേമത്തിന്‍റെ സാംസ്കാരിക- മാനസിക തലങ്ങളെക്കുറിച്ച് പിഎച്ചഡി ചെയ്യാന്‍ കേരള സര്‍വകലാശാലയില്‍ എത്തിയത്. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് എത്തിക്ക്സ് കമ്മിറ്റി രൂപവല്‍കരിച്ചത്. നാലുതവണ സിറ്റിങ് നടത്തിയെങ്കിലും വിഷയത്തിന് അംഗീകാരം ലഭിച്ചില്ല.

അംഗീകാരം ലഭിയ്ക്കാത്തതിനെ കുറിച്ച് സംസാരിക്കാന്‍ വൈസ് ചാന്‍സിലറെ പല തവണ ബന്ധപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മോശമായ പെരുമാറ്റമാണ് വിസിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ശരത് പറയുന്നു. ശരത്തിനൊപ്പം ഗവേഷണത്തിനായി എത്തിയ 22 വിദ്യാര്‍ഥികളുടെയും അവസ്ഥ ഇതുതന്നെ. പ്രശ്നം പരിഹരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.

അഞ്ച് വര്‍ഷത്തെ ഗവേഷണ കാലത്ത് ഫെലോഷിപ് ലഭിക്കും. ഇതിനു ശേഷം ഗവേഷണം തുടരണമെങ്കില്‍ ഫീസ് അടയ്ക്കണം. 600 രൂപയായിരുന്ന ഫീസ്, ഇപ്പോള്‍ ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

Tags:    

Similar News