മൂന്ന് സെന്റ് ഭൂമിയും വീടുവെക്കാന്‍ 2 ലക്ഷം രൂപയും: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് മെഴ്‍സിക്കുട്ടിയമ്മ

Update: 2017-07-17 15:07 GMT
Editor : admin
മൂന്ന് സെന്റ് ഭൂമിയും വീടുവെക്കാന്‍ 2 ലക്ഷം രൂപയും: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് മെഴ്‍സിക്കുട്ടിയമ്മ
Advertising

കടല്‍ക്ഷോഭം മൂലം വീട് തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‍സിക്കുട്ടിയമ്മ സന്ദര്‍ശിച്ചു.

Full View

കടല്‍ക്ഷോഭം മൂലം വീട് തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‍സിക്കുട്ടിയമ്മ സന്ദര്‍ശിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വീടുവെക്കാന്‍ ഭൂമിയും ധനസഹായവും അടിയന്തരമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

വലിയതുറ ഫിഷറീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് മന്ത്രി മെഴ്‍സിക്കുട്ടിയമ്മ സന്ദര്‍ശിച്ചത്. നാല് വര്‍ഷത്തിലധികമായി നൂറിലധികം കുടുംബങ്ങള്‍ ഈ ക്യാമ്പില്‍ കഴിയുന്നു. ക്യാമ്പിലുള്ളവര്‍ മന്ത്രിയോട് തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു, ആവശ്യങ്ങള്‍ അറിയിച്ചു.

മൂന്ന് സെന്റ് ഭൂമിയും വീടുവെക്കാന്‍ 2 ലക്ഷം രൂപയും അടിയന്തരമായി നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിടപ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസമുണ്ടായ കടല്‍ക്ഷോഭം മൂലം വീടുപേക്ഷിച്ച് പോകേണ്ടിവന്നവരുടെ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. കലക്ടര്‍ ബിജു പ്രഭാകറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News