മലയോര ഹൈവേ: ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് മലപ്പുറവും വയനാടും

Update: 2017-07-20 23:25 GMT
Editor : Sithara
Advertising

ഈ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് മലപ്പുറം ജില്ലയിലെ മലയോര ജനതയും വയനാട്ടുകാരും കാണുന്നത്.

Full View

ഈ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് മലപ്പുറം ജില്ലയിലെ മലയോര ജനതയും വയനാട്ടുകാരും കാണുന്നത്. യാത്രസൌകര്യം മെച്ചപ്പെടുത്തുന്ന മലയോര ഹൈവേക്ക് ബജറ്റില്‍ പണം നീക്കിവെക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. മലയോര ഹൈവെ യാഥാര്‍ഥ്യമായാല്‍ കല്‍പറ്റയില്‍ നിന്നും കൊച്ചിയിലേക്കുളള യാത്രയില്‍ 55 കിലോമീറ്ററിന്റെ കുറവുണ്ടാകും.

നിലമ്പൂരില്‍ നിന്നും വയനാട്ടിലെ മേപാടിയിലേക്കുളള സംസ്ഥാന ഹൈവെ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്. വയനാട്ടില്‍ നിന്നും കൊച്ചിയിലേക്ക് ചരക്കു കൊണ്ടുപോകുന്നതിനും ടൂറിസ്റ്റുകള്‍ക്കും ഈ പാത ഏറെ പ്രയോജനം ചെയ്യും.

പിഡബ്ലുഡി സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ തന്നെ ഈ പാത വരുന്നത് താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ റോഡ് സര്‍വ്വേക്കായി 8 ലക്ഷം രൂപ നീക്കിവെച്ചെങ്കിലും പണികളൊന്നും നടന്നില്ല. ഈ ബജറ്റില്‍ മലയോര ഹൈവേയുടെ നിര്‍മാണത്തിനായി പണം നീക്കിവെക്കുമെന്നാണ് മലയോര ജനത പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യത വരുത്താത്തതും പരിസ്ഥിതിക്ക് വളരെ കുറച്ച് ആഘാതം ഏല്‍പ്പിക്കുന്നതുമാണ് മലയോര ഹൈവെ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News