നിക്ഷേപത്തിലൂന്നിയ ബജറ്റെന്ന് തോമസ് ഐസക്
Update: 2017-07-22 07:16 GMT
വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കും. സ്ത്രീസുരക്ഷക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ബജറ്റായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിക്ഷേപത്തിലൂന്നിയ ബജറ്റാണ് അവതരിപ്പിക്കുക. വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കും. സ്ത്രീസുരക്ഷക്ക് പ്രത്യേക ഊന്നല്‍ നല്‍കും. പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പദ്ധതികളുണ്ടാകും. കിഫ്ബിയെ തന്നെയാവും നിക്ഷേപത്തിന് ആശ്രയിക്കുകയെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു.