സിപിഎമ്മും ബിജെപിയും അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സുധീരന്‍

Update: 2017-07-30 04:04 GMT
Editor : Jaisy
സിപിഎമ്മും ബിജെപിയും അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സുധീരന്‍
Advertising

കേരളത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്

സിപിഎമ്മും ബിജെപിയും അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. ഉദയംപേരൂരില്‍ അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.

ഉദയംപേരൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ അടിച്ചുതകര്‍ത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News