വന്യജീവികളും ദാഹിച്ചുവലയുന്നു; കുടിവെള്ളവുമായി വനംവകുപ്പ്
കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ മനുഷ്യര്‍ക്കൊപ്പം വന്യജീവികളും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.
കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ മനുഷ്യര്‍ക്കൊപ്പം വന്യജീവികളും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ചിന്നാര്‍ വനമേഖലകളില്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന വന്യജീവികള്‍ക്കായി വെള്ളം വനത്തില്‍ എത്തിക്കുന്ന ഒരു പദ്ധതി ചിന്നാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചു.
കുടിവെള്ളമില്ലാതെയായാല്‍ നമുക്ക് സമരം ചെയ്യാനാകും. അധികൃതര്‍ വെള്ളം എത്തിച്ചു നല്‍കും. പക്ഷെ സംഘടിക്കാനോ പറയാനോ നിവൃത്തിയില്ലാത്ത പാവം വന്യജീവികളുടെ കാര്യമാണ് കഷ്ടം. വേനല്‍ കടുക്കുന്നതോടെ പല മൃഗങ്ങളും വെള്ളമില്ലാതെ മരിച്ചു വീഴുന്നത് മറയൂര്‍ ചിന്നാര്‍ വനമേഖലകളിലെ പതിവ് കാഴ്ച്ചയാണ്. ഈ കാഴ്ച്ച കണ്ടുമടുത്തിട്ടാണ് ചിന്നാര്‍ മൂന്നാര്‍ ഡിവിഷനുകളിലെ വനപാലകര്‍ അവയ്ക്ക് വെള്ളം എത്തിക്കാനുള്ള നടപടി ആരംഭിച്ചത്.
ദിവസവും 10000 ലിറ്റര്‍ വെളളം ടാങ്കുകളിലാക്കി വനത്തിന് സമീപമുള്ള ചെറിയ അരുവികളില്‍ നിറക്കും. ഇത് കുടിക്കാന്‍ ധാരാളം വന്യജീവികള്‍ എത്തുന്നുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. കൂടുതല്‍ ജലം കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു പദ്ധതിയാണ് ഇപ്പോള്‍ വനം വകുപ്പ് ആലോചിക്കുന്നത്. പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ വന്യജീവികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാവുമെന്ന് വനം വകുപ്പ് കണക്കു കൂട്ടുന്നു.