തെരഞ്ഞെടുപ്പ് തോല്‍വി: തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കെപിസിസി തെളിവെടുപ്പ് നടത്തി

Update: 2017-08-09 04:06 GMT
Editor : admin
തെരഞ്ഞെടുപ്പ് തോല്‍വി: തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കെപിസിസി തെളിവെടുപ്പ് നടത്തി
Advertising

തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്ന കെപിസിസി ഉപസമിതി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ തെളിവെടുപ്പ് നടത്തി.

Full View

തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്ന കെപിസിസി ഉപസമിതി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ തെളിവെടുപ്പ് നടത്തി. മുന്‍കാല അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നടപടി എടുക്കുക, വോട്ട് ചെയ്യാതിരുന്ന ഭാരവാഹികളെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.

ഉപസമിതി എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയില്‍ ഇത്തവണയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തരാണ് പരാതി നല്‍കാനെത്തിയത്. ജില്ലയിലെ സംഘടന സംവിധാനം തകര്‍ന്നിരിക്കുന്നുവെന്ന പതിവ് പരാതിയാണ് ആദ്യ മണിക്കൂറുകളില്‍ അന്വേഷണ സംഘത്തിന് മുമ്പെത്തിയവയില്‍ ഏറെയും. ഇത്തവണ നാമമാത്രമായ ഫണ്ടാണ് മേല്‍ഘടകങ്ങളില്‍ നിന്ന് പ്രവര്‍ത്തനത്തിനായി ലഭിച്ചതെന്നും തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമായിരുന്നു മറ്റ് ചിലരുടെ പരാതി.

സമിതിക്ക് ലഭിച്ച ഒരു പരാതിയുടെ ഉള്ളടക്കം ഇങ്ങനെ:

ഞാന്‍ സെക്യൂരിറ്റി ജോലി കൊണ്ട് ഉപജീവനം നടത്തുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തനാണ്. എന്‍റെ മകള്‍ കോയമ്പത്തൂരിലാണ് പഠിക്കുന്നത്. കടം വാങ്ങിയ വണ്ടിക്കാശ് നല്‍കിയാണ് മകളെ ഇത്തവണ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിച്ചത്. എന്നാല്‍ ജില്ലയിലെ ഡിസിസി ഭാരവാഹികളില്‍ ചിലര്‍ ഇത്തവണ വോട്ട് ചെയ്യാന്‍ പോയില്ലെന്ന് അറിയാന്‍ സാധിച്ചു. എന്റെ വേദന നേതൃത്വം മനസ്സിലാക്കുമല്ലോ."

Tags:    

Writer - admin

contributor

Editor - admin

contributor

Similar News