എം കെ ദാമോദരന്റെ നിയമനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കില്‍

Update: 2017-08-10 06:37 GMT
Editor : Sithara
എം കെ ദാമോദരന്റെ നിയമനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കില്‍
Advertising

ജൂണ്‍ 9ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

Full View

മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം കെ ദാമോദരന് സർക്കാർ നൽകിയത് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്ക്. ഗവർണ്ണർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്. ഇതിലൂടെ എല്ലാ കേസ് ഫയലുകളും പരിശോധിക്കാന്‍ എം കെ ദാമോദരന് അധികാരം ലഭിക്കും.

എം കെ ദാമോദരൻ പ്രതിഫലം പറ്റാതെയാണ് നിയമോപദേശക സ്ഥാനത്തിരിക്കുന്നതെന്നും അദേഹത്തിന് വ്യക്തിപരമായി ഏത് കേസ് വേണമെങ്കിലും വാദിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറ വാദം. എന്നാൽ എം കെ ദാമോദരൻറ നിയമനം വെറും ആലങ്കാരികം മാത്രമല്ലെന്ന് സർക്കാർ ഉത്തരവ് തന്നെ തെളിയിക്കുന്നു. കഴിഞ്ഞ മാസം 10ന് ഗവർണ്ണർ പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം ദാമോദരന് നൽകിയിരിക്കുന്നത് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ റാങ്കും പദവിയും.

പ്രിൻസിപ്പല്‍ സെക്രട്ടറി പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് വകുപ്പിന് കീഴിലുളള എല്ലാ ഫയലുകളും വിളിച്ചു വരുത്താൻ അധികാരമുണ്ട്. ഇതിലൂടെ സർക്കാറിനെതിരായ കേസുകളുടെ ഫയലുകളും ദാമോദരന് പരിശോധിക്കാനാവും. എം കെ ദാമോദരൻ സർക്കാറിനെതിരായ കേസുകൾ വാദിക്കുന്നതിൽ ധാർമ്മിക പ്രശ്നം മാത്രമല്ല നിയമ പ്രശ്നം കൂടിയുണ്ടെന്ന ആരോപണവും ഇതോടെ സജീവമായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News