ഇല കൊഴിഞ്ഞത് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ബുധനാഴ്ച ചേരും
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് കേരളാകോണ്‍ഗ്രസ് എമ്മിനെ തിരിച്ച് കൊണ്ടുവരാമെന്ന വിശ്വാസം ലീഗിനുണ്ട്.പക്ഷെ മാണിയോടുള്ള നിലപാട്
കേരളാകോണ്‍ഗ്രസ് എം മുന്നണി വിട്ട രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ബുധനാഴ്ച യുഡിഎഫ് യോഗം ചേരും. കെഎം മാണിയോട് എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്ഗ്രസിന്‍റെ പിന്തുണ സ്വീകരിക്കേണ്ടന്ന നിലപാട് കോണ്‍ഗ്രസിലെ ഐ വിഭാഗം ഉയര്‍ത്തുന്നുണ്ട്.
യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷച്ചത് പോലെ തന്നെയാണ് കെ.എം മാണിയും,കേരളാ കോണ്‍ഗ്രസും കരുക്കള്‍ നീക്കിയത്.ഇനി എന്ത് നിലപാടാണ് കേരളാകോണ്‍ഗ്രസിനോട് യുഡിഎഫ് എടുക്കുകയെന്ന ചോദ്യത്തിന് മുന്നണിയോഗത്തിന് ശേഷം വ്യക്തമായ ഉത്തരം കിട്ടും.യുഡിഎഫ് വിട്ടതിന് തൊട്ട് പിന്നാലെ തന്നെ ഉമ്മന്‍ചാണ്ടി ഒഴികയുള്ള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും അതിരൂക്ഷമായ വിമര്‍ശങ്ങളാണ് മാണിക്കെതിരെ തൊടുത്തത്.യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീംലീഗ് മാണിയെ തള്ളിപ്പറഞ്ഞിട്ടില്ലായെന്നത് ശ്രദ്ധേയമാണ്.ഈ സാഹചര്യത്തില്‍ മാണിക്കെതിരായ നിലപാട് കോണ്‍ഗ്രസിന്റെ മാത്രം താത്പര്യത്തില്‍ യുഡിഎഫിന് എടുക്കാനാവില്ല.പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് കേരളാകോണ്‍ഗ്രസ് എമ്മിനെ തിരിച്ച് കൊണ്ടുവരാമെന്ന വിശ്വാസം ലീഗിനുണ്ട്.പക്ഷെ മാണിയോടുള്ള നിലപാട് കടുപ്പിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പമായിരിക്കും മുന്നണിയിലെ മറ്റ് കക്ഷികള്‍ .ഇതിനിടെ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ മാണിയുമായി ഒരു ബന്ധവും പാടില്ലന്ന നിലപാട് യുഡിഎഫ് എടുക്കണമെന്ന ആവശ്യം ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുന്നണി നേത്യത്വത്തെ അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാണിയുമായുള്ള ബന്ധം യുഡിഎഫ് എത്രയും വേഗം പിരിയണമെന്ന ആവശ്യം ഐ വിഭാഗം ഇന്നലെ തന്നെ ഉയര്‍ത്തിയിട്ടുമുണ്ട്