ബാര്‍കോഴ, ടൈറ്റാനിയം, പാമോലിന്‍ കേസുകള്‍: ഉന്നതര്‍ കുടുങ്ങുമെന്ന സൂചന നല്‍കി ജേക്കബ്ബ് തോമസ്

Update: 2017-08-21 06:32 GMT
Editor : Sithara
ബാര്‍കോഴ, ടൈറ്റാനിയം, പാമോലിന്‍ കേസുകള്‍: ഉന്നതര്‍ കുടുങ്ങുമെന്ന സൂചന നല്‍കി ജേക്കബ്ബ് തോമസ്
Advertising

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാട് വിജിലന്‍സ് സ്വീകരിക്കാനാണ് സാധ്യത

Full View

ബാര്‍കോഴ, ടൈറ്റാനിയം, പാമോലിന്‍ കേസുകളില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന സൂചന നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കെ എം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാട് വിജിലന്‍സ് സ്വീകരിക്കാനാണ് സാധ്യത. ടൈറ്റാനിയം കേസിലെ ത്വരിതപരിശോധന റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണന്ന് ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു.

പാമോലിന്‍, ബാര്‍കോഴ കേസുകളില്‍ ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും അനകൂലമായി നിലപാടെടുത്ത സാഹചര്യത്തിലാണ് വിജിലന്‍സിന്‍റെ നയം ഡയറക്ടര്‍ ജേക്കബ് തോമസ് മീഡിയവണിനോട് വ്യക്തമാക്കിയത്. അടുത്ത മാസം സമര്‍പ്പിക്കുന്ന ടൈറ്റാനിയം കേസിലെ കുറ്റപത്രത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള രാഷ്ട്രീയക്കാരുടെ പേരുണ്ടാകുമെന്ന സൂചനയും ജേക്കബ് തോമസ് നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News