ചെന്നിത്തലക്കിത് പുതിയ രാഷ്ട്രീയ ദൌത്യം

Update: 2017-08-21 09:25 GMT
Editor : admin
ചെന്നിത്തലക്കിത് പുതിയ രാഷ്ട്രീയ ദൌത്യം
Advertising

1970 ല്‍ ചെന്നിത്തല ഹൈസ്കൂളിലെ കെഎസ്‍യു പ്രസി‍ഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പുതിയ നിയോഗമാണ് പ്രതിപക്ഷ നേതൃസ്ഥാനം.

Full View

1970 ല്‍ ചെന്നിത്തല ഹൈസ്കൂളിലെ കെഎസ്‍യു പ്രസി‍ഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പുതിയ നിയോഗമാണ് പ്രതിപക്ഷ നേതൃസ്ഥാനം. പാര്‍ട്ടിയുടെ നിരവധി ഉത്തരവാദപ്പെട്ട പദവികളില്‍ പയറ്റിത്തെളിഞ്ഞാണ് ചെന്നിത്തല പുതിയ റോള്‍ ഏറ്റെടുക്കുന്നത്.

1980 ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, 83ല്‍ എന്‍എസ്‍യു അഖിലേന്ത്യ പ്രസിഡന്റ്, 85ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി, 90ല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷനാകുമ്പോള്‍ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയായി. 95ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക്. 1998ല്‍ 5 സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി . 2004ല്‍ എഐസിസി പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗം. 2005 ല്‍ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ദേശീയ നേതൃത്വം ഏല്‍പിച്ചു. പാര്‍ലമെന്ററി രംഗത്തും ചെന്നിത്തലക്ക് പരിചയസമ്പത്തിന് കുറവില്ല. നാല് തവണ വീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

1982ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് ജയിച്ചുകയറുമ്പോള്‍ 26 വയസ്സാണ് പ്രായം. അതോടെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായ ചെന്നിത്തല 86 ല്‍ ഗ്രാമവികസന വകുപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായി. 2014ല്‍ ആഭ്യന്തരമന്ത്രിയും. 1989ല്‍ കോട്ടയത്ത് നിന്നാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 91ലും 96ലും കോട്ടയത്തുനിന്നും 99 ല്‍ മവേലിക്കരയില്‍ നിന്നും പാര്‍ലമെന്റിലെത്തി. ഇപ്പോള്‍ എണ്ണത്തില്‍ കുറഞ്ഞ പ്രതിപക്ഷത്തെ നയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തുമുള്ള വലിയ അനുഭവ സമ്പത്ത് തന്നെയാകും രമേശ് ചെന്നിത്തലയുടെ കൈമുതല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News