പ്രതിപക്ഷ നേതാവിന്‍റെ വസതി മോടി പിടിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചെലവിട്ടത് ഒരു കോടി

Update: 2017-08-21 23:07 GMT
Editor : admin | admin : admin
പ്രതിപക്ഷ നേതാവിന്‍റെ വസതി മോടി പിടിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചെലവിട്ടത് ഒരു കോടി
Advertising

അറ്റകുറ്റപ്പണികള്‍ക്കായി 61 ലക്ഷത്തി 47625 രൂപയും വൈദ്യുതി ഉപകരണങ്ങള്‍ക്കായി 17 ലക്ഷത്തി 62736 രൂപയുമാണ് ചെലവായത്. ...

പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൌസ് മോടി പിടിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചെലവഴിച്ചത് ഒരു കോടി രൂപയെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം ഉത്തരം നല്‍കിയത്. അറ്റകുറ്റപ്പണികള്‍ക്കായി 61 ലക്ഷത്തി 47625 രൂപയും വൈദ്യുതി ഉപകരണങ്ങള്‍ക്കായി 17 ലക്ഷത്തി 62736 രൂപയുമാണ് ചെലവായത്. എട്ട് ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി പതിനേഴ് രൂപയാണ് ഫോണ് കോള്‍ ഇനത്തില്‍ ചെലവായത്. ഒരു കോടി 12 ലക്ഷത്തി തൊണ്ണൂറ്റി ഒരായിരത്തി പതിനഞ്ച് രൂപയാണ് മൊത്തം ചെലവായത്

ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ക്കായി ഒരു ലക്ഷത്തി 62ആയിരത്തി 736 രൂപയും കര്‍ട്ടണ്‍ ഫിറ്റിങ്സിനായി ഒരു ലക്ഷത്തി 39806 രൂപയുമാണ് ചെലവഴിച്ചത്. വസതിയിലെയും ഓഫീസിലെയും ലാന്റ് ഫോണുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നുമായി 8 ലക്ഷത്തി 14517 രൂപയാണ് ഫോണ്‍ കാള്‍ ഇനത്തില്‍ ചെലവായത്. സാധന സാമഗ്രികള്‍ വാങ്ങാന്‍ ഒരു ലക്ഷത്തി ഒരു ലക്ഷത്തി 36ആയിരത്തി 837 രൂപയും ചായ സത്കാരത്തിനായി ഒരു ലക്ഷത്തി 84 ആയിരത്തി 705 രൂപയും യാത്ര ചെലവിനത്തില്‍ 7 ലക്ഷത്തി 978 രൂപയും ചെലവായെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഒരു കോടി 12 ലക്ഷത്തി തൊണ്ണൂറ്റി ഒരായിരത്തി പതിനഞ്ച് രൂപയാണ് മൊത്തം ചെലവായത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News