തളിപ്പറമ്പ് രാജരാജേശ്വരന്റെ ഭക്ത‌‌

Update: 2017-08-22 04:09 GMT
തളിപ്പറമ്പ് രാജരാജേശ്വരന്റെ ഭക്ത‌‌
Advertising

2001 ജൂലൈയില്‍ രാജരാജേശ്വരനെ തൊഴാന്‍ ജയലളിത എത്തിയതോടെയാണ് ഈ ക്ഷേത്രം ദേശീയ ശ്രദ്ധ നേടിയത്.

Full View

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായി വൈകാരികമായ ഒരു ആത്മബന്ധമുണ്ടായിരുന്നു ജയലളിതക്ക്. 2001 ജൂലൈയില്‍ രാജരാജേശ്വരനെ തൊഴാന്‍ ജയലളിത എത്തിയതോടെയാണ് ഈ ക്ഷേത്രം ദേശീയ ശ്രദ്ധ നേടിയത്. ജയലളിത ആശുപത്രിയില്‍ രോഗവുമായി മല്ലടിക്കുമ്പോഴും ഇവര്‍ക്കായി ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു.

പ്രശസ്ത ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു 2001 ജൂലൈ മൂന്നിന് രാജരാജേശ്വരനെ തൊഴാന്‍ ജയലളിത തളിപ്പറമ്പിലെത്തിയത്. രാത്രി 8.50ന് ക്ഷേത്ര പടിപ്പുരയിലെത്തിയ ജയലളിത രാജരാജേശ്വരന് മുന്നില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു മടങ്ങി. ക്ഷേത്ര സന്ദര്‍ശനത്തിനും ഏറെ മുന്‍പെ ജയലളിത രാജരാജേശ്വരനെ മനസില്‍ പ്രതിഷ്ഠിച്ചിരുന്നു.

1999 മാര്‍ച്ച് 27ന് ജയലളിതയുടെ നിര്‍ദ്ദേശപ്രകാരമാണ് ശിവസുന്ദരം എന്ന ആനയെ ക്ഷേത്രത്തില്‍ നടക്കിരുത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രോഗം ബാധിച്ച് ഈ ആന ചെരിഞ്ഞു. 2001ന് ശേഷം രാജരാജേശ്വരന്റെ സന്നിധിയില്‍ നേരിട്ടെത്തിയിട്ടില്ലങ്കിലും രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായ ഘട്ടങ്ങളിലെല്ലാം ജയലളിതയുടെ നിര്‍ദ്ദേശ പ്രകാരം ഇവിടെ ഇവര്‍ക്കായി പൂജകള്‍ നടത്തിയിട്ടുണ്ട്.

അപ്പോളോ ആശുപത്രിയില്‍ ജയലളിത രോഗവുമായി മല്ലടിക്കുമ്പോഴും കഴിഞ്ഞ 30ന് ചെന്നൈയില്‍ നിന്നെത്തിയ സംഘം ഇവരുടെ പേരില്‍ ക്ഷേത്രത്തില്‍ പൊന്നിന്‍ കുടം സമര്‍പ്പിച്ചിരുന്നു

ജയലളിതയുടെ സന്ദര്‍ശനത്തോടെയാണ് തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തിനു കീഴിലുളള ഈ ക്ഷേത്രം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നു. മുന്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് ചന്ദ്രിക കുമാര തുംഗെ, മുന്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ തുടര്‍ന്ന് രാജരാജേശ്വരനെ തൊഴാന്‍ തളിപ്പറമ്പിലെത്തിയിരുന്നു.

Tags:    

Similar News