കുടിവെള്ളത്തിനായി മുറവിളി തുടങ്ങിയിട്ട് 10 വര്‍ഷം

Update: 2017-08-22 05:29 GMT
Editor : Sithara
കുടിവെള്ളത്തിനായി മുറവിളി തുടങ്ങിയിട്ട് 10 വര്‍ഷം
Advertising

എറണാകുളം ജില്ലയിലെ പൂത്തൃക്ക പഞ്ചായത്തിലെ പട്ടികജാതി, പട്ടിക വര്‍ഗ കോളനിയിലെ 35 ഓളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നത്

10 വർഷമായി കുടിവെള്ളത്തിന് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ് ഒരു കൂട്ടം കോളനിവാസികള്‍. എറണാകുളം ജില്ലയിലെ പൂത്തൃക്ക പഞ്ചായത്തിലെ പട്ടികജാതി, പട്ടിക വര്‍ഗ കോളനിയിലെ 35 ഓളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നത്.

Full View

കുറിഞ്ഞി വട്ടേക്കാട്ട് മലയിലെ 14ആം വാര്‍ഡിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആവശ്യമുന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹരിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടായിട്ടില്ല. വൈകുന്നേരങ്ങളില്‍ സമീപത്തുള്ള ചിറയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളമായിരുന്നു ഏക ആശ്വാസം. വെള്ളം പമ്പ് ചെയ്യുന്ന മോട്ടര്‍ ഇടക്കിടക്ക് പണിമുടക്കും. പിന്നത്തെ കാര്യം പറയുകയും വേണ്ട.

കോളനിക്കുള്ളില്‍ തന്നെ ഒരു കിണറുണ്ട്. പക്ഷേ 35 കുടുംബങ്ങള്‍ ഒരു ദിവസം വെള്ളം കോരിക്കഴിഞ്ഞാല്‍ പിന്നെ കിണറ്റില്‍ ഒരു തുള്ളി വെള്ളമുണ്ടാകില്ല. കുന്നുകള്‍ ഇടിച്ചു നികത്തുന്നതിന്റെയും മണ്ണെടുപ്പ് രൂക്ഷമാവുന്നതിന്റെയും പ്രത്യാഘാതങ്ങളാണ് കോളനിവാസികള്‍ അനുഭവിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News