വാഹനങ്ങള്‍ക്ക് ഇനി ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍

Update: 2017-08-26 04:52 GMT
വാഹനങ്ങള്‍ക്ക് ഇനി ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍
Advertising

ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രീതിയില്‍ പരിഷ്കരിക്കുമെന്നും കമ്മീഷണര്‍

Full View

സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നടപ്പിലാക്കുമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി. നിയമപരമല്ലാത്ത രീതിയില്‍ വാഹനങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രീതിയില്‍ പരിഷ്കരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഓപ്പറേഷന്‍ നമ്പര്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ രജിസ്ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ നിയമലംഘനം നടത്തിയ നാലായിരത്തോളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഈ സാഹചര്യത്തിലാണ് വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരിഷ്കാരം ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്സുകളിലും പരിഷ്കാരം കടന്നുവരും

ഓപ്പറേഷന് ബോസ് പൂര്‍ണമായി നടപ്പിലാക്കുമെന്ന് പറഞ്ഞ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വകുപ്പുമന്ത്രിയുമായി ആലോചിച്ച് തന്നെയാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News