കോഴിക്കോടിന് ആഘോഷമായി ഓണം 2016

Update: 2017-08-27 21:18 GMT
കോഴിക്കോടിന് ആഘോഷമായി ഓണം 2016
കോഴിക്കോടിന് ആഘോഷമായി ഓണം 2016
AddThis Website Tools
Advertising

ഡിടിപിസിയും കോഴിക്കോട് ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്

Full View

നാടിന്‍റ കലാ സാംസ്കാരിക പെരുമ വിളിച്ചോതി കോഴിക്കോട് ഓണം 2016 പരിപാടിക്ക് തുടക്കമായി. ഡിടിപിസിയും കോഴിക്കോട് ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

നാടന്‍ കളികളായ തലപ്പന്തും വടംവലിയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് 5 ദിവസം നീളുന്ന ഓണം 2016 പരിപാടിക്ക് തുടക്കമായത്. വൈകിട്ട് ബീച്ചില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ കോഴിക്കോട്ടെ ഓര്‍മകള്‍ പങ്കുവെച്ചു.

ഗാനാസ്വാദകരുടെ ഹൃദയം കീഴടക്കി റിമി ടോമിയുടെ സംഗീതപരിപാടി അരങ്ങേറി. ഓണപ്പാട്ടുകളുമായി യുവഗായകരും കോഴിക്കോടിന്‍റെ മനം കവര്‍ന്നു. ഉമ്പായിയുടെ ഗസല്‍ രാവും തൈക്കുടം ബ്രിഡ്ജിന്റെ സംഗീത നിശയുമെല്ലാം വരുദിനങ്ങളില്‍ ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News